Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തിയതി വീണ്ടും നീട്ടി

ന്യൂദൽഹി- പുതിയ ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചു. കൂടി വരുന്ന കോവിഡാണ് കാരണം. ജൂൺ 23ന് തിരഞ്ഞെടുപ്പ് നടത്താമെന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ശുപാർശ ആദ്യം അംഗീകരിച്ചെങ്കിലും പിന്നീട് കോവിഡ് പശ്ചാത്തലത്തിൽ തീയതി നീട്ടി വയ്ക്കാൻ പ്രവർത്തക സമിതി തീരുമാനിക്കുകയായിരുന്നു. 

പുതിയ അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കാൻ ജനുവരിയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിലാണു തീരുമാനിച്ചത്. പ്രവർത്തകസമിതിയിലേക്കു തിരഞ്ഞെടുപ്പ് നേരത്തേ വേണമെന്ന് ആവശ്യമുയർന്നെങ്കിലും അധ്യക്ഷനെ തിരഞ്ഞെടുത്തിനുശേഷം മതിയെന്നും ജനുവരിയിൽ ധാരണയിലെത്തിയിരുന്നു.
 

Latest News