സൗദി ജ്വല്ലറിയില്‍ വനിത നടത്തിയ പോക്കറ്റടി; വൈറല്‍ വിഡിയോ

റിയാദ് - ജ്വല്ലറിയില്‍ വെച്ച് വനിതാ ഉപയോക്താവിന്റെ പഴ്‌സ് മറ്റൊരു സ്ത്രീ പോക്കറ്റടിച്ചു. ആഭരണങ്ങള്‍ പരിശോധിക്കുന്ന തിരക്കിനിടെയാണ് വനിതാ ഉപയോക്താവിന്റെ വാനിറ്റി ബാഗ് തുറന്ന് മറ്റൊരു സ്ത്രീ പഴ്‌സ് കൈക്കലാക്കിയത്. മുഖാവരണം ധരിച്ചും കൈയില്‍ വലിയ പ്ലാസ്റ്റിക് കീസുമായും എത്തിയ വനിത പഴ്‌സ് പോക്കറ്റടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News