കൊച്ചിയില്‍ നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി-കൊച്ചിയില്‍ നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. ലേക് ഷോര്‍ ആശുപത്രിയിലെ നഴ്‌സ് ചേര്‍ത്തല വാരണം കണ്ടത്തില്‍ അനു തോമസ്(32) ആണ് മരിച്ചത്. മാടവന ജങ്ഷനില്‍ വച്ച് ഇന്നു രാവിലെ ആറുമണിക്കു ശേഷമായിരുന്നു സംഭവം.ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവര്‍ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ട് എടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തില്‍ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായാണ് സമീപവാസികള്‍ പറയുന്നത്. ഭര്‍ത്താവ് വിദേശത്താണ്. മകന്‍ എലന്‍.
 

Latest News