VIDEO ആംബുലന്‍സിന് പണമില്ല, മകളുടെ മൃതദേഹം കട്ടിലില്‍ വഹിച്ച് അച്ഛന്‍ നടന്നത് 35 കിലോമീറ്റര്‍

ഭോപാല്‍- വാഹനം വിളിക്കാന്‍ കയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹം കട്ടിലില്‍ വഹിച്ച് അച്ഛന്‍ 35 കിലോമീറ്റര്‍ ദൂരം! ഏഴു മണിക്കൂര്‍ കാല്‍നട യാത്ര ചെയ്താണ് ആശുപത്രിയിലെത്തിയത്. മധ്യപ്രദേശിലെ സിന്‍ഗ്രോളി ജില്ലയിലാണ് സംഭവം. ഏതാനും നാട്ടുകാരുടെ സഹായത്തേടെ അച്ഛന്‍ കട്ടിലില്‍ മകളുടെ മൃതദേഹവും വഹിച്ച് നടന്നു നീങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായി. 16കാരിയായ പെണ്‍കുട്ടി മേയ് അഞ്ചിനാണ് ആത്മഹത്യ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തി. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മൃതദേഹം 35 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ അച്ഛന് നിര്‍ദേശം നല്‍കി പോലീസ് സ്ഥലം വിടുകയും ചെയ്തു. അധികൃതര്‍ വാഹനം ഏര്‍പ്പെടുത്തുകയും ചെയ്തില്ല. 


സൗദിയില്‍ എല്ലാ ഭാഗങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ്, കാറ്റിനും മഴക്കും സാധ്യത

ഇത്ര ദൂരം മൃതദേഹം കൊണ്ടു പോകുന്നതിന് വാഹനം വാടയ്ക്ക് വിളിക്കാന്‍ കയ്യില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ കട്ടിലില്‍ കിടത്തി കാല്‍നടയായി കൊണ്ടു പോകാന്‍ അച്ഛന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. സഹായത്തിന് ഏതാനും നാട്ടുകാരും എത്തി. തന്റെ ഗ്രാമത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ വരെ റോഡുണ്ട്. അവിടെ നിന്നും അധികൃതര്‍ക്ക് ഒരു വാഹനം എര്‍പ്പെടുത്തി നല്‍കാമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ധിരപതി സിങ് ഗോണ്ഡ് പറഞ്ഞു. കട്ടിലില്‍ മൃതദേഹം കിടത്തിയ ശേഷം നീളമുള്ള ഒരു വടിയില്‍ കട്ടില്‍ കെട്ടിത്തൂക്കിയാണ് ഇവര്‍ നടന്നത്. രാവിലെ ഒമ്പത് മണിക്ക് വീട്ടില്‍ നിന്ന് തുടങ്ങിയ യാത്ര വൈകീട്ട് നാലിനാണ് ആശുപത്രിയിലെത്തിയത്. 

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോകുന്നതിന് തങ്ങള്‍ക്കു ഫണ്ടില്ലെന്നായിരുന്നുവെന്നും അതിനാല്‍ വാഹനം ഏര്‍പ്പെടുത്താന്‍ വകുപ്പില്ലെന്നുമായിരുന്നു പോലീസ് ഉദ്യോഗസ്ഥനായ അരുണ്‍ സിങിന്റെ പ്രതികരണം.
 

Latest News