Sorry, you need to enable JavaScript to visit this website.

തവക്കല്‍ന നിര്‍ബന്ധം, മറ്റു ഉപാധികള്‍ തയാറാക്കി സൗദി സിവില്‍ ഏവിയേഷന്‍

റിയാദ്- സൗദിയില്‍നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ പുതുതായി ഏര്‍പ്പെടുത്തേണ്ട യാത്രാ നിബന്ധനകള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിലയിരുത്തി. സ്വദേശികളും വിദേശികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളിലും വിമാനങ്ങളിലും ഏര്‍പ്പെടുത്തേണ്ട നിബന്ധനകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ പുറത്തിറക്കും.
പൗരന്മാര്‍ക്ക് വിദേശയാത്രക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം 17-ന് പുലര്‍ച്ച ഒരു മണി മുതലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.
സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത സിവില്‍ ഏവിയേഷന്‍ വക്താവ് ചൂണ്ടിക്കാട്ടി.
തവക്കല്‍നാ ആപ്പില്ലാത്ത ആരേയും എയര്‍പോര്‍ട്ടുകളില്‍ പ്രവേശിപ്പിക്കില്ല. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മറ്റു ദിര്‍ദേശങ്ങള്‍ വരുംദിവസങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യും.

ലാഭം പാതി കുറഞ്ഞു; ചെലവ് ചുരുക്കാന്‍ വഴികള്‍ തേടി എയര്‍ അറേബ്യ

 

Latest News