Sorry, you need to enable JavaScript to visit this website.

രാജ്യാന്തര വിമാനങ്ങളില്‍ സീറ്റുകള്‍ ഒഴിച്ചിടില്ല- സൗദിയ

റിയാദ്- മെയ് 17ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ സൗദിയ വിമാനങ്ങളില്‍ കോവിഡ് സുരക്ഷക്കായി യാത്രക്കാര്‍ക്കിടയില്‍ സീറ്റുകള്‍ ഒഴിച്ചിടില്ല. എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഈ ആശയം അംഗീകരിക്കുന്നില്ലെന്നും കോവിഡില്‍നിന്ന് സുരക്ഷ നേടാന്‍ ഇത് സഹായിക്കുന്നില്ലെന്നും സൗദി എയര്‍ലൈന്‍സ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ സഹ്‌റാനി പറഞ്ഞു.

മറിച്ച് വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ മാത്രമേ ഈ നീക്കം സഹായിക്കൂ. അതിനാല്‍ സീറ്റുകള്‍ ഒഴിച്ചിടേണ്ടതില്ല. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് യാത്രക്കാരെ കയറ്റുകയെന്നും അതിനാല്‍ ഭയക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News