ഇന്ത്യക്ക് ആവശ്യം ശ്വാസമാണ്, മോഡിക്ക് താമസിക്കാനുള്ള വീടല്ല-രാഹുൽ ഗാന്ധി

ന്യൂദൽഹി- ഇന്ത്യക്ക് ഇപ്പോൾ ആവശ്യം ഓക്‌സിജനാണെന്നും മോഡിക്ക് താമസിക്കാനുള്ള വീടല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കായി പുതിയ വസതി ഉൾപ്പെടെ വരുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

കോവിഡ് വ്യാപനത്തിനിടെ ദൽഹിയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെ പോലും പരിഗണിക്കാതെ സെൻട്രൽ വിസ്താ പദ്ധതി നടപ്പാക്കുന്നതിനെതിരെ രാഹുൽ നേരത്തെയും രംഗത്തെത്തിയിരുന്നു.
 

Latest News