ലോക്ക്ഡൗണ്‍ ലംഘിച്ച് ഇഫ്താര്‍: യുപിയില്‍  എംഎല്‍എ അടക്കം 53 പേര്‍ക്കെതിരെ കേസ്

ലഖ്‌നൗ- ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലം്ഘിച്ച് ഇഫ്താറില്‍ പങ്കെടുത്ത എംഎല്‍എക്കെതിരെ കേസ്. സമാജ്‌വാദി പാര്‍ട്ടിയുടെ ബീജ്‌നോര്‍ എംഎല്‍എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് യുപി പോലീസ് കേസെടുത്തത്.സറയ്മീര്‍ പ്രദേശത്ത് വ്യാഴാഴ്ച്ച വൈകീട്ടാണ് ഇഫ്താര്‍ നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എംഎല്‍എയടക്കം പരിപാടിയില്‍ ഉണ്ടായിരുന്ന 34 പേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ആകെ 53 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

Latest News