ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ,4,03,738 പുതിയ കൊറോണ വൈറസ് കേസുകളും 4,092 മരണവും സ്ഥരീകരിച്ചു. തുടർച്ചയായി നാലാം ദിവസവും നാലു ലക്ഷത്തിനു മുകളിലാണ് പ്രതിദിന കേസുകള്‍.
കഴിഞ്ഞ ദിവസം രാജ്യത്ത് മൊത്തം 3,86,444 പേരാണ് രോഗം ഭേദമായി ആശുപത്രികള്‍ വിട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം കോവിഡ് ബാധ 2,22,96,414 ആയി ഉയർന്നപ്പോള്‍ ഇതുവരെ 1,83,17,404 പേർ രോഗമുക്തി നേടി.
37,36,648 ആണ് നിലവില്‍ ആക്ടീവ് കേസുകൾ. മരണസംഖ്യ രാജ്യത്ത് 2,42,362 ആയി വർധിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 16,94,39,663 പേർക്കാണ് കോവിഡ് പ്രതിരോധ വാക്സിനേഷൻ നടത്തിയത്.
മെയ് നാലിനാണ് ഇന്ത്യ കോവിഡ് കേസുകളില്‍ രണ്ട് കോടി പിന്നിട്ടത്.
ഓഗസ്റ്റ് 23 ന് ഓഗസ്റ്റ് 7,30 ലക്ഷം, സെപ്റ്റംബർ 5 ന് 40 ലക്ഷം, സെപ്റ്റംബർ 16 ന് 50 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വർധിച്ചത്.
സെപ്റ്റംബർ 28 ന് 60 ലക്ഷം, ഒക്ടോബർ 11 ന് 70 ലക്ഷം, ഒക്ടോബർ 29 ന് 80 ലക്ഷം, നവംബർ 20 ന് 90 ലക്ഷം കടന്ന് ഡിസംബർ 19 ന് ഒരു കോടി മറികടന്നു.
സൗദിയില്‍ പെരുന്നാളിന് സാധ്യത വ്യാഴാഴ്ച






