നാട്ടിൽനിന്ന് ഒരാഴ്ച മുമ്പ് മടങ്ങി എത്തിയ കുഴിമണ്ണ സ്വദേശി സൗദിയില്‍ നിര്യാതനായി

അൽകോബാർ- നാട്ടിൽനിന്ന് അവധി    കഴിഞ്ഞു ബഹ്റൈന്‍  വഴി മടങ്ങിഎത്തിയ  കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി അല്‍ കോബാറിൽ നിര്യാതനായി. പുളിയക്കോട്  ആക്കപറമ്പിൽ സ്വദേശി പുതിയ വളപ്പില്‍  ആലിക്കുട്ടിയുടെയും ഖദീജയുടെയും മകന്‍ മുഹമ്മദ് ബഷീറാണ് (50) താമസ സ്ഥലത്ത് ഹൃദയഘാതം മൂലം മരിച്ചത്.

അവധിക്ക് നാട്ടില്‍ പോയി കോവിഡ് പ്രതിസന്ധിമൂലം  ഒരു വര്‍ഷമായി  തിരികെ മടങ്ങാന്‍ കഴിയാതിരുന്ന ബഷീര്‍ ഏപ്രില്‍ പകുതിയോടെ  ബഹ്റൈനില്‍ എത്തി ഇക്കഴിഞ്ഞ ആഴ്ചയാണ് അല്‍കോബാറില്‍ എത്തിയത് . സക്കീനയാണ് ഭാര്യ.വിദ്യാര്‍ഥികളായ അഷ്ഫാഖ് മുഹമ്മദ്,സിതാര,അശ്മില്‍ മുഹമ്മദ് എന്നിവര്‍ മക്കളാണ്.

ദമാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്പോണ്‍സറുടെ സഹായത്തോടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം നടത്തുന്നതിന്  ഇഖ്ബാല്‍ ആനമങ്ങാടിന്‍റെ നേതൃത്വത്തില്‍ അല്‍കോബാര്‍ കെഎംസിസി വെല്‍ഫയര്‍ വിഭാഗം രംഗത്തുണ്ട്.

വിശുദ്ധ ദിനരാത്രങ്ങളില്‍ പ്രാർഥിക്കാന്‍ അഭ്യർഥിച്ച് റെയ്ഹാന; സന്ദേശം കേള്‍ക്കാം

സൗദിയില്‍ പെരുന്നാളിന് സാധ്യത വ്യാഴാഴ്ച

 

Latest News