ഇസ്ലാമാബാദ്- മാതാപിതാക്കളെ മക്കള്‍ വീടുകളില്‍നിന്ന് പുറത്താക്കുന്നതിനെതിരെ പാക്കിസ്ഥാനില്‍ നിയമം പാസാക്കി. മക്കളുടെ ഉടമസ്ഥതിയിലുള്ളതോ വാടകക്കെടുത്തതോ ആയ വീടുകളില്‍നിന്ന് മാതാപിതാക്കളെ പുറത്താക്കുന്നത് ശിക്ഷാര്‍ഹമാക്കുന്ന പാരന്റസ് പ്രൊട്ടക്ഷന്‍ ഓര്‍ഡിനന്‍സിലാണ് പ്രസിഡന്റ് ആരിഫ് അലവി ഒപ്പുവെച്ചത്.
അനുസരിക്കാത്ത മക്കളെ വീടുകളില്‍നിന്ന് പുറത്താക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശം നല്‍കുന്നതു കൂടിയാണ് ഓര്‍ഡിനന്‍സ്.
മാതാപിതാക്കള്‍ രേഖമൂലം ആവശ്യപ്പെട്ടാല്‍ 30 ദിവസത്തിനകം മക്കള്‍ പുറത്തുപോകണം. ഇല്ലെങ്കില്‍ 30 ദിവസത്തെ പിഴയോ ജയിലോ രണ്ടുംകൂടിയോ ലഭിക്കും.
മാതാപിതാക്കള്‍ പരാതി നല്‍കിയാല്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ നടപടികള്‍ സ്വീകരിക്കണം. മാതാപിതാക്കള്‍ രേഖാമൂലം പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കാന്‍ വാറണ്ടിന്റെ ആവശ്യമില്ല. എന്നാല്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും അപ്പീല്‍ പോകാന്‍ അവസരമുണ്ട്.
സൗദിയില്‍ പെരുന്നാളിന് സാധ്യത വ്യാഴാഴ്ച