Sorry, you need to enable JavaScript to visit this website.

ദുരിതാശ്വാസ ഉൽപന്ന ഇറക്കുമതിക്ക് നികുതി ഇളവ്;  സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനം ഒരുക്കി

തിരുവനന്തപുരം- കോവിഡ് 19 മായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി നികുതി ഇളവു നൽകി കേന്ദ്രസർക്കാർ ഉത്തരവായ സാഹചര്യത്തിൽ ഇറക്കുമതിക്ക് സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. ദുരിതാശ്വാസ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി പ്രവാസികളിൽനിന്ന് അനേകം അന്വേഷണങ്ങൾ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന  സാഹചര്യത്തിൽ വ്യവസായ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക സെൽ രൂപീകരിച്ചു.
ജി.എസ്.ടി സ്‌പെഷ്യൽ കമ്മീഷണർ എസ്. കാർത്തികേയൻ, കേരളാ ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ, കോളീജിയേറ്റ് എജുക്കേഷൻ ഡയറക്ടർ, വി. വിഘ്നേശ്വരി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നോർക്ക റൂട്ട്സ് ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരാണ് പ്രത്യേക സെല്ലിലെ മറ്റ് അംഗങ്ങൾ. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ആയിരിക്കും വിദേശ ദാതാക്കളിൽനിന്നും കോവിഡ് ദുരിതാശ്വാസ ഉൽപന്നങ്ങൾ സ്വീകരിക്കുക. ദുരിതാശ്വാസ ഉൽപന്നങ്ങൾ സമാഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ നോർക്കാ റൂട്ട്സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉൽപന്നങ്ങളുടെ കയറ്റിറക്ക് സുഗമമാക്കാൻ പ്രവാസി അസോസിയേഷനും മറ്റ് വിദേശ ദാതാക്കൾക്കുമായി നോർക്കാ റൂട്ട്സ് എസ്.ഒ.പി. പുറപ്പെടുവിച്ചിട്ടുണ്ട്. 
ഇതിന്റെ ഭാഗമായി ഉൽപന്നങ്ങൾ നൽകാൻ തയാറായുള്ള ദാതാക്കൾ, പ്രവാസി അസോസിയേഷനുകൾ സമ്മതമറിയിച്ചുള്ള കത്ത് [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കണം. ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങളും മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് മെഡിക്കൽ കോർപറേഷൻ, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ കേന്ദ്രസർക്കാർ ഉത്തരവിൽ ഉൾപ്പെട്ടവയാണെങ്കിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിദേശ ദാതാവിനെ അംഗീകരിച്ചു എന്ന് കാണിച്ചുകൊണ്ടുള്ള ഒരു കത്ത് ദാതാവിനും ജി.എസ്.ടി സ്‌പെഷ്യൽ കമ്മീഷണർക്കും കേരള മെഡിക്കൽ സർവീസസ് കോർപറേഷനും, അയക്കുന്നതായിരിക്കും. 
താഴെപ്പറയുന്ന ഉൽപന്നങ്ങൾക്കാണ് സംസ്ഥാന ജി.എസ്.ടി കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നികുതി ഇളവ് ലഭ്യമാകുന്നത്. റംഡേസിവർ, ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, ബീറ്റ സൈക്ലോഡെക്സ്ട്രിൻ, റംഡേസിവർ, ഇൻജക്ഷൻ, ഫ്ളോ മീറ്റർ, റെഗുലേറ്റർ, കണക്ടർ, ട്യൂബിംഗ് എന്നിവ ഉൾപ്പെടുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ, മെഡിക്കൽ ഓക്സിജൻ, വാക്വം പ്രഷർ, സ്വിങ് അപ്സോബ്ഷൻ, പ്രഷർ സ്വിങ്, അബ്സോർബ്ഷൻ ഓക്സിജൻ പ്ലാന്റ്,   യോജനിക് ഓക്സിജൻ എയർ സെപ്പറേഷൻ യൂനിറ്റുകൾ, ലിക്വിഡ്, ഗ്യാസ് ഓക്സിജൻ ഉൽപാദിപ്പിക്കുന്നവ, ഓക്സിജൻ കാനിസ്റ്റർ, ഓക്സിജൻ ഫില്ലിംഗ് സിസ്റ്റം, ഓക്സിജൻ സ്റ്റോറേജ് ടാങ്കുകൾ, ഓക്സിജൻ ജനറേറ്റർ, ഓക്സിജൻ കയറ്റുമതിയ്ക്കുള്ള ഐ.എസ്.ഒ കണ്ടയ്‌നറുകൾ, ക്രയോജനിക് ഓക്സിജൻ റോഡ് ട്രാൻസ്പോർട്ട് ടാങ്കുകൾ, ക്രയോജനിക് സിലിണ്ടറുകളും ടാങ്കുകളും ഉൾപ്പെടുന്ന ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ ഉൽപാദിപ്പിക്കാവുന്ന ഉപകരണങ്ങൾ, കംപ്രസറുകൾ ഉൾപ്പെടുന്ന വെന്റിലേറ്ററുകൾ, ട്യൂബിംഗുകൾ, ഹ്യൂമിഡിഫയറുകൾ, വൈറൽ ഫിൽറ്ററുകൾ, ഹൈഫ്ളോ നേസൽ ക്യാനുല ഉപകരണങ്ങൾ, നോൺ ഇൻവാസീവ് വെന്റിലേഷനുള്ള ഹെൽമ്മറ്റുകൾ, ഐ.സി.യു വെന്റിലേറ്ററുകൾക്ക് വേണ്ടിയുള്ള നോൺ ഇൻവാസീവ് വെന്റിലേഷൻ ഓറോനേസൽ മാസ്‌ക്, നേസൽ മാസ്‌ക്, കോവിഡ് 19 വാക്സിൻ, ഇൻഫ്ളമേറ്ററി ഡയഗനോസ്റ്റിക് കിറ്റുകൾ,   ഡി-ഡൈമർ, സി.ആർ.പി (സി-റിയാക്ടീവ് പ്രോട്ടീൻ), എൽ.ഡി.എച്ച് (ലാക്ടേറ്റ് ഡി-ഹൈഡ്രോജനീസ്), ഫെറിട്ടിൻ, പ്രോ കാൽസിസ്റ്റോണിൻ (പി.സി.റ്റി), ബ്ലഡ് ഗ്യാസ് റീഏജന്റുകൾ എന്നീ ഉൽപന്നങ്ങൾക്കാണ് നികുതി ഇളവ് ലഭ്യമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക്: [email protected]  8330011259. 

Latest News