രണ്ട് ഡോസ് വാക്‌സിനെടുത്ത ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദല്‍ഹി- രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടും കോവിഡ് ബാധിച്ച ഡോക്ടര്‍ മരിച്ചു. ദല്‍ഹിയിലെ സരോജ ഹോസ്പിറ്റലിലെ സര്‍ജനായിരുന്ന 58കാരന്‍ ഡോ. അനില്‍ കുമാര്‍ റാവത്ത് ആണ് മരിച്ചത്. മാര്‍ച്ച് ആദ്യവാരത്തിലാണ് ഡോക്ടര്‍ വാക്‌സിന്‍ രണ്ടാം ഡോസ് എടുത്തത്. 12 ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ ഐസൊലേഷനില്‍ ആയിരുന്നു. ഇതിനിടെ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കോവിഡിനെ അതിജീവിക്കുമെന്ന് ഡോക്ടര്‍ ഐസിയുവിലും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. റാവത്തിന്റെ ഭാര്യ ഇതേ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറാണ്. ഒരു മകളുമുണ്ട്.

സൗദിയില്‍ പെരുന്നാളിന് സാധ്യത വ്യാഴാഴ്ച

Latest News