Sorry, you need to enable JavaScript to visit this website.

ഐസൊലേഷൻ വ്യവസ്ഥകൾ ലംഘിച്ച 11 പേർ ഹായിലിൽ അറസ്റ്റിൽ

ഹായിൽ- കൊറോണബാധ സ്ഥിരീകരിച്ച ശേഷം ഐസൊലേഷൻ, ക്വാറന്റൈൻ വ്യവസ്ഥകളും നിർദേശങ്ങളും ലംഘിച്ച 11 പേരെ ഹായിലിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. 
കോവിഡ് മുൻകരുതൽ നടപടികൾ ബാധകമാക്കുന്നത് നിരീക്ഷിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ഏകോപനം നടത്തിയാണ് ഇവരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികൾ പോലീസ് പൂർത്തിയാക്കിയതായി ഹായിൽ പോലീസ് വക്താവ് ക്യാപ്റ്റൻ താരിഖ് അൽനസ്സാർ പറഞ്ഞു. സൗദിൽ ഐസൊലേഷൻ, ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. 

Tags

Latest News