Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയെയും അമിത് ഷായെയും വിമർശിച്ചു, കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് വിലക്ക്

കൊച്ചി-പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമർശിച്ചതിന് കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് വിലക്ക്. സച്ചിദാനന്ദൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
സച്ചിദാനന്ദന്റെ കുറിപ്പ്:

'ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ' കണ്ടവരുണ്ടോ' എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും രണ്ടും എനിക്ക് വാട്‌സപ്പിൽ അയച്ചു കിട്ടിയതാണ് പോസ്റ്റു ചെയ്തപ്പോഴാണു് ഇതുണ്ടായത്. ഏപ്രിൽ 21ന് ഒരു താക്കീത് കിട്ടിയിരുന്നു അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട്  ഫേസ് ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി rest rain ചെയ്യുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് 7ന്റെ അറിയിപ്പിൽ പറഞ്ഞത് ഞാൻ പോസ്റ്റ്‌ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെ യ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ Communtiy Standards  ലംഘിച്ചു എന്നാണ് പരാതി.  ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും .ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.
ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ You aret rying to post something other people on Facebook have found  abusive' എന്ന മെസ്സേജ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നു കിട്ടി. ഇതി ന്നർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണ്.  ' .
 

Latest News