ബ്രിട്ടനില്‍ മൂന്ന് മാസത്തിനകം കോവിഡ് അവസാനിക്കുമെന്ന്

ലണ്ടന്‍- മൂന്ന് മാസത്തികം ബ്രിട്ടനില്‍ കോവിഡ് വ്യാപനം അവസാനിക്കുമെന്ന് വാക്‌സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി സ്ഥാനമൊഴിഞ്ഞ ക്ലൈവ് ഡിക്‌സ്. ഓഗസ്റ്റില്‍ ബ്രിട്ടനില്‍ കോവിഡ് വ്യാപനം അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ബൂസ്റ്റര്‍ വിതരണം അടുത്ത വര്‍ഷം വരെ നീണ്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബൂസ്റ്റര്‍ ഡോസ് കൂടി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജൂലൈ അവസാനത്തോടെ ബ്രിട്ടനില്‍ എല്ലാവര്‍ക്കും ഒരു ഡോസ് വാകസിനെങ്കിലും ലഭിച്ചിരിക്കും. ഇതോടെ കോവിഡിന്റെ എല്ലാ വകഭേദഗങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനില്‍ 5.1 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. മുതിര്‍ന്ന പൗരന്മാരില്‍ പകുതി പേര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് വേഗത്തില്‍ നല്‍കിയ രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടന്‍. 40 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് ഓക്‌സഫഡ് ആസ്ട്രസെനക വാക്‌സിനു പകരം മറ്റൊരു വാക്‌സിന്‍ നല്‍കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞു. ഫൈസര്‍, മൊഡേന വാക്‌സിനുകളായിരിക്കും പകരം നല്‍കുക.
 

Latest News