Sorry, you need to enable JavaScript to visit this website.

സൗദി ഓക്‌സിജന്‍: റിലയന്‍സ് തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ദ ക്വിന്‍റ്

ന്യൂദല്‍ഹി- സൗദി അറേബ്യ സംഭാവന ചെയ്ത ഓക്‌സിജന്‍ കണ്ടെയ്‌നറുകളില്‍ റിലയന്‍സ് സ്വന്തം  സ്റ്റിക്കര്‍ പതിച്ചുവെന്ന വിവാദം തുടരുന്നു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചതിനെ തുടര്‍ന്ന് ദ ക്വിന്റ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി.

വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത് വ്യാജ അവകാശവാദങ്ങളുളള വീഡിയോകളാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്ന വീഡിയോകളുടെ സത്യാവസ്ഥ കണ്ടെത്താന്‍ ദ ക്വിന്‍റ് ശ്രമങ്ങള്‍ നടത്താറുണ്ട്.
സൗദി അറേബ്യ സംഭാവന ചെയ്ത ഓക്സിജനുള്ള കണ്ടെയിനറുകളല്ല, റിലയന്‍സ് ഉല്‍പാദിപ്പിച്ച ഓക്സിജനുള്ള കണ്ടെയ്‌നറുകളാണ് ചിത്രങ്ങളിലും വീഡിയോകളിലും കാണുന്നതെന്ന് ക്വിന്റ് വ്യക്തമാക്കുന്നു. സൗദി നല്‍കിയ ഓക്സിജനുമേല്‍ പുതിയ ലേബലൊട്ടിച്ച് ക്രെഡിറ്റ് സ്വന്തമാക്കാന്‍ റിലയന്‍സ് ശ്രമിച്ചിട്ടില്ലെന്നും ക്വിന്റ് കൂട്ടിച്ചേര്‍ക്കുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/05/07/rel2.jpg
മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്‍ നേരത്തെ തന്നെ റിലയന്‍സ് ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും അതാണ് ടാങ്കറുകളില്‍ കൊണ്ടുപോകന്നതെന്നും റിലയന്‍സ് ഗ്രൂപ്പ് വക്താവ് അവകാശപ്പെടുന്നു.
സൗദി അറേബ്യയില്‍നിന്ന് മാത്രമല്ല, ജര്‍മനി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നും ഐഎസ്ഒ കണ്ടെയ്‌നറകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അവ ഉപയോഗിച്ച് ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള ഗതാഗത തടസ്സങ്ങള്‍ നീക്കുകയാണ് ചെയ്തിരിക്കുന്നതെന്നും റിലയന്‍സ് പത്രക്കുറിപ്പില്‍ പറയുന്നു.

സൗദി അറേബ്യ നല്‍കിയ ഓക്‌സിജന്റെ പേരില്‍ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ റിലയന്‍സ് ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ആള്‍ട് ന്യൂസ്, വിവിധ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത കണ്ടെയ്‌നറുകള്‍ക്ക് മുകളില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സ്റ്റിക്കര്‍ പതിച്ചതാണെന്ന് പറയുന്നണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ്,ജാംനഗര്‍ എയര്‍പോര്‍ട്ടുകളിലാണ് 24 ഐ.എസ്.ഒ കണ്ടെയ്‌നറുകള്‍ ഇറക്കിയിരുന്നത്. ഇവിടെനിന്ന് കണ്ടെയ്‌നറുകള്‍ ജാംനഗര്‍ റിഫൈനറിയില്‍ എത്തിക്കുകയായിരുന്നു.
സ്വന്തം പ്ലാന്റില്‍ നിര്‍മിച്ച ഓക്‌സിജന്‍ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനാണ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ചതെന്നാണ് കമ്പനയുടെ അവകാശവാദം. ഇത് തെളിയിക്കുന്നതിന് എയര്‍പോര്‍ട്ടില്‍ വിമാനത്തിനരികെ ഇറക്കിയ കണ്ടെയ്‌നറുകളുടെ ചിത്രങ്ങള്‍ റിലയന്‍സ് പങ്കുവെച്ചിരുന്നു. ഇവയിലല്ലാം റിലയന്‍സ് സ്റ്റിക്കറുകളാണുള്ളത്.

 

https://www.malayalamnewsdaily.com/sites/default/files/2021/05/07/rel1.jpg

https://www.malayalamnewsdaily.com/sites/default/files/2021/05/07/sauditankers.jpg

Latest News