വീട്ടിൽനിന്ന് പുറത്തിറങ്ങുന്നവർ പോലീസിൽനിന്ന് പാസ് വാങ്ങണം-മുഖ്യമന്ത്രി

തിരുവനന്തപുരം- നാളെ മുതൽ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നവർ പോലീസിൽനിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗൺ കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നാളെ മുതൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാഹനങ്ങളുടെ അറ്റകുറ്റ പണി നടത്തുന്ന ഷോപ്പുകൾക്ക് ആഴ്ചയുടെ അവസാനത്തെ രണ്ടു ദിവസം തുറക്കാം. വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറക്കണം. ടി.വി കാണലും ഭക്ഷണം കഴിക്കലുമെല്ലാം ഒന്നിച്ചാകരുത്. അയൽപക്കവുമായി ബന്ധപ്പെടുമ്പോൾ ഡബിൾ മാസ്‌ക് ധരിക്കണം. വീടുകളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നിർബന്ധമായും സോപ്പിട്ട് കൈ കഴുകണം. പുറത്തുപോയി വരുന്നവർ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. 
18നും 45നും ഇടയിൽ പ്രായമുള്ളവരുടെ വാക്‌സിനേഷന് രോഗബാധയുള്ളവവർക്ക് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News