Sorry, you need to enable JavaScript to visit this website.

അധോലാക കുറ്റവാളി ഛോട്ടാ രാജന്‍ മരിച്ചെന്ന  വാര്‍ത്ത നിഷേധിച്ച് ദല്‍ഹി  എയിംസ് 

ന്യൂദല്‍ഹി-  അധോലാക കുറ്റവാളി ഛോട്ടാ രാജന്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ദല്‍ഹി എയിംസ് അധികൃതര്‍. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഛോട്ടാ രാജന്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് എയിംസ് അധികൃതരും ദല്‍ഹി പോലീസും വ്യക്തമാക്കുന്നത്. കോവിഡ് ബാധിതനായി  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ കഴിയുകാണ് ഛോട്ടാ രാജന്‍.  രാജേന്ദ്ര നിക്കല്‍ജെ എന്നാണ് യഥാര്‍ത്ഥ പേര്. 2015 ല്‍ അറസ്റ്റ് ചെയ്തതിന് ശേഷം ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ച് വരികയായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ദല്‍ഹി  എയിംസിലേക്ക് മാറ്റുകയായിരുന്നു.


 

Latest News