ബ്രിട്ടീഷ് വനിതയെ വിവാഹം ചെയ്യാന്‍ രണ്ടുപേര്‍ നോട്ടമിട്ടു, ഒടുവില്‍ വെടിവെച്ചു കൊന്നു

ഇസ്ലാമാബാദ്- വിവാഹം ചെയ്യുന്നതിനായി രണ്ട് സുഹൃത്തുക്കള്‍ നോട്ടമിട്ട ബ്രിട്ടീഷുകാരിയെ ഒടുവില്‍ ഒരാള്‍ വെടിവെച്ചു കൊന്നു. പാക്കിസ്ഥാന്‍ വംശജയായ 25 കാരി മാഹിറ സുല്‍ഫിഖറാണ് കൊല്ലപ്പെട്ടത്.
ഇരുവരുടേയും വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് ഭീഷണിയുണ്ടെന്ന് യുവതി പറഞ്ഞിരുന്നതായി അമ്മാവന്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സഅദ് അമീര്‍ ഭട്ട്, സാഹിദ് ജദൂന്‍ എന്നിവരെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ അമര്‍ ഭട്ടാണ് പ്രതിയെന്ന് കണ്ടെത്തി.
ഡിഫന്‍സ് ഹൗസിംഗ് അതോറിറ്റിക്കു കീഴിലെ വാടക ഫ് ളാറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ലാഹോര്‍ പോലീസ് അസി.സൂപ്രണ്ട് സിദ്‌റ ഖാന്‍ പറഞ്ഞു.
ബെല്‍ജിയം പൗരത്വം കൂടിയുള്ള യുവതി മൂന്ന് മാസം മുമ്പാണ് പാക്കിസ്ഥാനിലെത്തിയത്. കൂടെ താമസിച്ചിരുന്ന കൂട്ടുകാരി ഇഖ്‌റയാണ് യുവതിക്ക് വെടിയേറ്റ വിവരം പോലീസില്‍ അറിയിച്ചത്. സംഭവസ്ഥലത്തുതന്നെ മാഹിറ മരിച്ചിരുന്നു.
വിവാഹത്തിലൂടെ വിദേശ പൗരത്വം നേടാമെന്നായിരുന്നു പ്രതി അമീര്‍ ഭട്ടിന്റെ കണക്കുകൂട്ടലെന്ന് പോലീസ് പറഞ്ഞു.

 

Latest News