പച്ചക്കറി വണ്ടി ചവിട്ടി മറിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍

ഫഗ്വാര- പഞ്ചാബില്‍ പച്ചക്കറി വില്‍പനക്കാരന്റെ ഉന്തുവണ്ടി ചവിട്ടി മറിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍.
കോവിഡ് ചട്ടങ്ങളുടെ ലംഘനം പരിശോധിക്കാനിറങ്ങിയ പോലീസുകാരന്‍ കാലു കൊണ്ട് വണ്ടി ചവിട്ടി മറിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
ഫഗ്വാര പോലീസ് സ്‌റ്റേഷനിലെ എസ്എച്ചഒ നവ്ദീപ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്തതായി പഞ്ചാബ് ഡി.ജി.പി ദിനകര്‍ ഗുപ്ത അറിയിച്ചു.
കപൂര്‍ത്തല പോലീസ് സീനിയര്‍ സൂപ്രണ്ട് കന്‍വര്‍ദീപ് കൗര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് ഔദ്യോഗികമായി കൈമാറി.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ പോലീസ് സറായി റോഡിലാണ് പച്ചക്കറി വില്‍പനക്കാരനെ ഉപദ്രവിച്ചത്.

 

Latest News