കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി സൗദിയിലെ ജിസാനില്‍ നിര്യാതനായി

ജിസാന്‍- മലപ്പുറം  കടുങ്ങപുരം സ്വദേശി ആലുങ്ങൽ ഹുസൈൻ (41) കോവിഡ് ബാധിച്ച് സൗദിയിലെ ജിസാനിൽ മരിച്ചു. 19 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ബെയ്ഷില്‍ നെസ്മ ജീവനക്കാരനായിരുന്നു.

ഏപ്രിൽ 14 ന് നേപ്പാൾ വഴി ജിദ്ദയിലെത്തിയ  ഹുസൈൻ  ജിസാനിലേക്കുള്ള യാത്രാ മധ്യ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്കകം ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയായിരുന്ന ഹുസൈന്‍റെ ആരോഗ്യനില വ്യാഴാഴ്ച രാവിലെ വീണ്ടും വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

കരിഞ്ചാപ്പാടിയിലെ ആലുങ്ങൽ അസീസ് ഹാജിയുടെ പുത്രനാണ്. മാതാവ്: ആയിശ കുന്നത്ത് പറമ്പ്.
ഭാര്യ: നാഷിദ പാങ്ങ്.മക്കൾ: ആയിശ സന, ഹുസ്ന, മുഹമ്മദ് ഷാദി.
സഹോദരങ്ങൾ: അശ്റഫ് (ജുബൈൽ), കുഞ്ഞിമുഹമ്മദ് (ദുബൈ), ശിഹാബ് ( മക്ക). സൈനബ് തിരൂർക്കാട്, ഉമ്മുൽ ഖൈറ് തലാപ്പ്, ബുഷ്റ കട്ടിലശ്ശേരി, സഫിയ മലപ്പുറം.

 മൃതദേഹം ജിസാനിൽ  മറവ് ചെയ്യും. നിയമ നടപടികൾ പൂർത്തിയാക്കാൻ ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡൻ്റ് ശമീർ അമ്പലപ്പാറ, നെസ്മ കമ്പനിയിലെ ഉണ്ണികുട്ടൻ, പ്രണവ് എന്നവർ രംഗത്തുണ്ട്.

മക്കയില്‍ നിന്ന് സഹോദരൻ ശിഹാബും റിയാദില്‍നിന്ന് പിതൃ സഹോദരൻ ഷാനവാസും  ജിസാനിൽ എത്തുന്നുണ്ട്.
 

Latest News