ബംഗാളിൽ മന്ത്രി മുരളീധരന് നേരെ ആക്രമണം, കാർ തകർത്തു- വീഡിയോ

വെസ്റ്റ്മിഡ്‌നാപുർ- തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ തന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം നടത്തിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്രത്തിന്റെ നാലംഗ സംഘത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നും മുരളീധരൻ ആരോപിച്ചു. ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന അക്രമണങ്ങളുടെ വിവരം ശേഖരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചതായിരുന്നു സംഘത്തെ. കാറിന്റെ ചില്ലുകൾ തകർത്തുവെന്നും പേഴ്‌സണൽ സ്റ്റാഫിനെ അക്രമിച്ചുവെന്നും മുരളീധരൻ ആരോപിച്ചു. ഇതേ തുടർന്ന് സന്ദർശനം വെട്ടിച്ചുരുക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു മന്ത്രിക്ക് പോലും രക്ഷയില്ലെങ്കിൽ എന്താണ് ബംഗാളിന്റെ അവസ്ഥയെന്ന് മുരളീധരൻ ചോദിച്ചു.
 

Latest News