Sorry, you need to enable JavaScript to visit this website.

കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം- സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. 30 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്.
തിരുനല്‍വേലി -പാലക്കാട് പാലരുവി, തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി, എറണാകുളംതിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്‌ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് പുതുതായി റദ്ദാക്കിയത്.
 

Latest News