മഠാധിപന്റെ നേതൃത്വത്തില്‍ സന്ന്യാസിനികളെ പീഡിപ്പിച്ചു

ബസ്തി- ആശ്രമത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന രണ്ട് സന്ന്യാസിനികളുടെ പരാതിയില്‍ ഉത്തര്‍ പ്രദേശിലെ മഠാധിപനടക്കം ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.  മൂന്ന് സന്ന്യാസികളും സഹായികളായ രണ്ട് സ്ത്രീകളുമാണ് മറ്റു പ്രതികള്‍. യു.പിയിലെ ബസ്തി ജില്ലയിലാണ് സംഭവം.
സന്ത് കുതിര്‍ ആശ്രമത്തലവന്‍ സച്ചിദാനന്ദ് എന്ന ദയാനന്ദ്, പരം ചേതാനന്ദ്, വിശ്വാസ് നന്ദ്, ഗ്യാന്‍ വൈരഗ്യാനന്ദ് എന്നിവര്‍ക്കും രണ്ട് വനിതകള്‍ക്കുമെതിരെയാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ആറു പേരും ഒളിവിലാണ്.
2008 ല്‍ ആശ്രമത്തില്‍ ചേര്‍ന്ന തങ്ങളെ ആശ്രമത്തലവനും മൂന്ന് പുരോഹിതന്മാരും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് രണ്ട് സന്ന്യാസിനികള്‍ നല്‍കിയ പരാതി. ആശ്രമത്തിലെ രണ്ട് വനിതകളുടെ സഹായത്തോടെ ആയിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നതായി ബസ്തി പോലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ പറഞ്ഞു. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍നിന്ന് 200 കി.മീ അകലെയാണ് സന്ത് കുതിര്‍ ആശ്രമം.
ദല്‍ഹിയില്‍ ശാഖയുടെ ആശ്രമത്തിന്റെ നടത്തിപ്പുകാരനെ പോലീസ് ചോദ്യം ചെയ്തു. ഛത്തീസ്ഗഢില്‍നിന്നുള്ള സന്ന്യാസിനികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയതായും പോലീസ് സൂപ്രണ്ട് പറഞ്ഞു.

 

Latest News