നന്ദി അറിയിച്ച് സുരേഷ് ഗോപി; സ്വതന്ത്രനായി വന്നാല്‍ തൃശൂർ തരാമെന്ന് ഒമർ ലുലു

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ പ്രതികരിച്ച് തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി. ഫേസ് ബുക്ക് പോസ്റ്റിലൂടെ തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച സുരേഷ് ഗോപി ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും ഉറപ്പ് നല്‍കി.

തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി!
നല്‍കാത്തവര്‍ക്കും നന്ദി!ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം!- സുരേഷ് ഗോപി ഫേസ് ബുക്കില്‍ കുറിച്ചു.

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് വിജയിച്ചത്..യുഡിഎഫിന്റെ പത്മജ വേണുഗോപാലിനെയും ബിജെപിയുടെ സുരേഷ് ഗോപിയെയുമാണ് ബാലചന്ദ്രന്‍ പരാജയപ്പെടുത്തിയത്. പത്മജ വേണുഗോപാല്‍ 43,317 വോട്ടും സുരേഷ് ഗോപി 40,457 വോട്ടുമാണ് നേടിയത്.

സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ സുരേഷ് ഗോപി അടുത്തതവണ സ്വതന്ത്രനായി മത്സരിച്ചാല്‍ ഞങ്ങള്‍ തൃശൂര്‍ തരും എന്നാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം, സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസിറ്റിന് താഴെ കമന്റായാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

 

 

Latest News