Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം ഉറപ്പ്, വാക്‌സിൻ മാറ്റേണ്ടി വരും

ന്യൂദൽഹി- രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉറപ്പാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാറിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവൻ. രാജ്യം നിലവിൽ അതിരൂക്ഷമായ രണ്ടാം തരംഗത്തിന്റെ കെടുതി അനുഭവിക്കുന്നതിനിടെയാണ് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ്. ഏത് സമയത്താണ് മൂന്നാമത്തെ തരംഗം ഉണ്ടാകുമെന്ന് ഉറപ്പു പറയാനാകില്ലെന്നും വാക്‌സിൻ അപ്‌ഡേറ്റ് ചെയ്യേണ്ടി വരുമെന്നും വിജയരാഘവൻ മുന്നറിയിപ്പ് നൽകി. അതിനിടെ  രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിന് മുകളിൽ പുതിയ കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 26 ലക്ഷത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
    കഴിഞ്ഞ ദിവസം മാത്രം 3780പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 34 ലക്ഷത്തിലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 1,69,51731 ആയി. മരണം 2,26,188 ആയീി. ഇതുവരെ 16,04,94,188 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
    ഡൽഹിയിൽ ഇന്നലെ 24 മണിക്കൂറിനിടെ 19,953 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18,788 പേർ രോഗമുക്തി നേടി. 338 പേർ മരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 12,32,948 ആയി. 11,24,771 പേർ രോഗമുക്തി നേടി. മരണസംഖ്യ 17,752 ആയി. 90,419 പേരാണ് ചികിത്സയിലുള്ളത്.
    മഹാരാഷ്ട്രയിൽ ഇന്നലെ 24 മണിക്കൂറിനിടെ 51,880 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 65,934 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 891 പേർ മരിച്ചു. നിലവിൽ 6,41,910 ആക്ടീവ് കേസുകൾ. ആകെ മരണം 71,742. ആകെ രോഗികൾ 48,22,902. ഇതുവരെയായി രോഗ മുക്തരായവരുടെ എണ്ണം 41,07,092 ആണ്. 

Latest News