ന്യൂദൽഹി- കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിലേക്ക് വിദേശ രാജ്യങ്ങൾ അയച്ച സഹായങ്ങളുടെ വിവരം കേന്ദ്രം മറച്ചുവെച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. വിദേശ സഹായങ്ങളെ പറ്റി എന്തുകൊണ്ടാണ് സുതാര്യത ഇല്ലാത്തതെന്നും രാഹുൽ ചോദിച്ചു.
എന്തൊക്കെ സഹായങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്, അവയൊക്കെ എവിടെയാണ്, ആരാണ് അതിന്റെ ഗുണഭോക്താക്കൾ, എങ്ങിനെയാണ് അവ സംസ്ഥാനങ്ങൾക്ക് വീതംവെച്ചു നൽകിയത്, എന്തുകൊണ്ട് സുതാര്യമല്ല, കേന്ദ്രത്തിന് എന്തെങ്കിലും ഉത്തരമുണ്ടോ എന്നും രാഹുൽ ചോദിച്ചു.






