കല്‍പറ്റ-കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലിരിക്കെ പട്ടികവര്‍ഗത്തില്‍പ്പെട്ട വയോധിക മരിച്ചു. മേപ്പാടി പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍പ്പെട്ട കോട്ടയില്‍ കോളനിയിലെ പാറ്റയാണ് (98) ചൊവ്വാഴ്ച രാത്രി വൈകി മേപ്പാടി ചുളിക്കയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ മരിച്ചത്. കഴിഞ്ഞ ദിവസം പരിശോധനയിലാണ് പാറ്റയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.