Sorry, you need to enable JavaScript to visit this website.

38 രാജ്യങ്ങളിലേക്ക് നിബന്ധനകള്‍ പുറത്തിറക്കി സൗദിയ, പട്ടികയില്‍ ഇന്ത്യയും

ജിദ്ദ- അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം 17ന് പുലര്‍ച്ചെ ഒരു മണിമുതല്‍ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കെ, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. ഇന്ത്യയടക്കം പ്രത്യേക വിലക്ക് നിലവിലുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സൗദിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ 38 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.
യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ബന്ധപ്പെട്ട രാജ്യത്തെ നിബന്ധനകള്‍ പരിശോധിക്കണമെന്നും ആവശ്യമായ അനുമതി നേടിയിരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
നിബന്ധനകളും നിര്‍ദേശങ്ങളും മുന്‍കൂട്ടി അറിയിക്കാതെ തന്നെ മാറ്റാമെന്നും യാത്ര പ്ലാന്‍ ചെയ്യുന്നതിനുമുമ്പ് ബന്ധപ്പെട്ട അധികൃതരില്‍നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കണമെന്നും വെബ് സൈറ്റില്‍ ഉണര്‍ത്തുന്നു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സൗദിയിലെ അംഗീകൃത കേന്ദ്രത്തില്‍നിന്ന് പിസിആര്‍ പരിശോധനാ കേന്ദ്രത്തില്‍നിന്ന് യാത്രക്കാര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കിയ രാജ്യങ്ങള്‍
യുഎസ്, യു.എ.ഇ, ഈജിപ്ത്, കുവൈത്ത്, ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ, മൊറോക്കൊ, സ്‌പെയിന്‍, ഇറാഖ്, എത്യോപ്യ, മാലിദ്വീപ്, ചൈന, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യു.കെ, ഇറ്റലി, ഓസ്ട്രിയ, ബംഗ്ലാദേശ്, ഗ്രീസ്, ജോര്‍ദാന്‍, കെനിയ, തുര്‍ക്കി, ജര്‍മനി, ബഹ്‌റൈന്‍, ലെബനോന്‍, നെതര്‍ലാന്‍ഡ്‌സ്, ഖത്തര്‍, സിംഗപ്പൂര്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, സുഡാന്‍, നൈജീരിയ, തുനീഷ്യ, ഒമാന്‍, മൗറീഷ്യസ്.

 

 

Latest News