ഇന്ത്യയുമായി സൗദി പുതിയ ധാരണാപത്രം ഒപ്പുവെക്കുന്നു

റിയാദ്- സൗദിയിലെ ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും ഇന്ത്യയിലെ ചെറുകിട വ്യവസായ വികസന ബാങ്കും തമ്മിൽ പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.ഇക്കാര്യത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പുവെക്കാൻ ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ വാണിജ്യ മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
 

Latest News