മക്ക - അജ്‌യാദ് ഡിസ്ട്രിക്ടിലെ ത്വല്‍അത് രീഅ് ബഖ്ഷില്‍ വികസന പദ്ധതി നടപ്പാക്കുന്ന കമ്പനിയില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന ഈജിപ്തുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 50 കാരന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. വികസന പദ്ധതി സൂപ്പര്‍വൈസര്‍ കൂടിയായ സിറിയക്കാരനായ എന്‍ജിനീയറാണ് ഈജിപ്തുകാരന്റെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്.
സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവര്‍ത്തകരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മരണം സംഭവിച്ചിട്ട് 12 മണിക്കൂര്‍ പിന്നിട്ടതായി വ്യക്തമായി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് അന്വേഷണോദ്യോഗസ്ഥര്‍ തെളിവുകളും മറ്റും ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അജ്‌യാദ് പോലീസും പബ്ലിക് പ്രോസിക്യൂഷനും അന്വേഷണം തുടരുകയാണ്.