Sorry, you need to enable JavaScript to visit this website.

യാത്രക്കാര്‍ 10 ശതമാനം മാത്രം, ട്രെയിനുകള്‍ റദ്ദാക്കുന്നു

കല്ലായ്- കോവിഡ് സ്‌പെഷ്യലായി ഓടുന്ന ട്രെയിനുകളില്‍ യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞു. കേരളത്തില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ വളരെ കുറഞ്ഞത്. ഇതേ തുടര്‍ന്ന് അഞ്ച് ട്രെയിനുകളാണ് ഈ മാസം പതിനഞ്ച് വരെ സര്‍വീസ് റദ്ദാക്കിയത്. നാളെ മുതല്‍ കോയമ്പത്തൂര്‍-കണ്ണൂര്‍, കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റും സര്‍വീസ് റദ്ദാക്കി. ഗുരുവായൂര്‍-തിരുവനന്തപുരം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കണ്ണൂര്‍, ആലപ്പുഴ-കണ്ണൂര്‍, ട്രിച്ചി-തിരുവനന്തപുരം ഇന്റര്‍സിറ്റി എന്നീ ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പണം പൂര്‍ണമായും റീഫണ്ട് നല്‍കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസതതിനകം കേരളത്തില്‍ പതിനെട്ട് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. 
 

Latest News