ലണ്ടന്‍- ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ പരിഗണിച്ചു, തങ്ങള്‍ക്കു സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് നേരത്തെ ലഭിക്കേണ്ട അഞ്ച് മില്ല്യണ്‍ ഡോസ് ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനെക വാക്‌സിന്‍ വേണ്ടെന്നുവച്ചു യുകെ. മാര്‍ച്ചില്‍ ഇന്ത്യാ ഗവണ്‍മെന്റ് മുന്നോട്ട് വെച്ച കയറ്റുമതി വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ നിര്‍ത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ രണ്ട് കോടി കടന്ന് കുതിക്കുന്ന സാഹചര്യത്തിലാണ് വാക്‌സിന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ബ്രിട്ടന്‍ ഉപേക്ഷിക്കുന്നത്. മാത്രമല്ല ഇന്ത്യാ- ബ്രിട്ടീഷ് സഹകരണം വിപുലമാക്കുന്നത് സംബന്ധിച്ച് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വീഡിയോ ലിങ്കില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.






