Sorry, you need to enable JavaScript to visit this website.

ജിദ്ദ ട്ര തെരഞ്ഞെടുപ്പ് പ്രവചന മൽസരം; അബ്ദുസ്സലാം പൂങ്ങോട് ജേതാവ്

ജിദ്ദ- തഹ് ലിയ റെസിഡൻസ് അസോസിയേഷൻ (ട്ര) സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവചന മൽസരത്തിൽ ഏറ്റവും കൂടുതല്‍ ശരിയുത്തരം നൽകി അബ്ദുസ്സലാം പൂങ്ങോട് വിജയിയായി.

പ്രവചനം അസാധ്യമെന്ന് കരുതപ്പെട്ട കേരളത്തിലെ ഇരുപത് മണ്ഡലങ്ങളും അഞ്ച് പൊതു ചോദ്യങ്ങളും ഉൾപ്പെടുത്തിയായിരുന്നു മൽസരം.

അസോസിയേഷൻ പ്രസിഡണ്ട് അലി മാളിയക്കൽ വിജയിയെ പ്രഖ്യാപിച്ചു.

ഓൺലൈൻ മൽസരത്തിന്റെ സാങ്കേതിക കാര്യങ്ങൾ നിർവഹിച്ചത് സൈനുദ്ദീന്‍ ചേലക്കുളം ആയിരുന്നു.

അബ്ദുൽ ഖാദർ ആലുവ, ഹാരിസ് മുസ്തഫ, അഷ്റഫ് കൊളക്കാടൻ,
ആബിദ് ഹുസൈൻ എന്നിവര്‍ നേതൃത്വം നല്‍കി

Latest News