മലപ്പുറം സ്വദേശി സൗദിയില്‍ ഷോക്കേറ്റ് മരിച്ചു

റിയാദ്-  മജ്മയിൽ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂര്‍ പുത്തന്‍കോട്ട് കുട്ടാട്ടുപറമ്പില്‍ സഫീര്‍ (44) ആണ് ഷോക്കേറ്റ് മരിച്ചത്. മൊയ്തുട്ടി മാസ്റ്റര്‍- ഇയ്യാത്തുട്ടി ദമ്പതികളുടെ മകനാണ്. ഫസീലയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകരായ നവാസ് കണ്ണൂര്‍, മുജീബ് കായംകുളം, ബന്ധുക്കളായ നജീബ്, സാബിര്‍ എന്നിവര്‍  രംഗത്തുണ്ട്.

ബിസിനസ് തകർന്ന് 11 വർഷം ഗള്‍ഫില്‍ കുടുങ്ങിയ മലയാളി ഒടുവില്‍ നാടണഞ്ഞു

Tags

Latest News