Sorry, you need to enable JavaScript to visit this website.

കേരളത്തിലെ കോവിഡ് വ്യാപനം; മെയ് 20 വരെ കൂടുമെന്ന് കാണ്‍പുര്‍ ഐഐടി

കാണ്‍പുര്‍- കേരളത്തില്‍ കോവിഡ് മെയ് 20 വരെ കൂടുമെന്ന് കാണ്‍പുര്‍ ഐഐടി യുടെ പഠനം. എന്നാല്‍ മെയ് പകുതിയോടെ ദിനംതോറുമുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് വരുമെന്നാണ് പഠനം പറയുന്നത്. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ചു നാള്‍ കൂടി തുടരും. മെയ് 8 മുതല്‍ 20 വരെയുള്ള കാലയളവില്‍ എറണാകുളം ജില്ലയിലും കോഴിക്കോട് ജില്ലയിലും കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകും. മലപ്പുറം ജില്ലയിലും സമാന അവസ്ഥ ഉണ്ടാകുമെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്. കേരളത്തില്‍ മെയ് പകുതിയാകുമ്പോഴേക്ക് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുകയും ദൈനംദിന രോഗികളുടെ എണ്ണത്തിലും കുറവ് വരുമെന്നാണ് കണക്കാക്കുന്നത്. കാണ്‍പൂര്‍ ഐഐടി രാജ്യത്ത് നടത്തിയ പഠനത്തിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. എടുക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം 50000 കേസുകളും മലപ്പുറത്ത് 39000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്നുമാണ് പഠനം പങ്കുവെക്കുന്നത്. എറണാകുളത്തും സ്ഥിതി സമാനമായാണ് സൂചിപ്പിക്കുന്നത്. മലപ്പുറത്ത് രോഗശമന തോത് താരതമ്യേന കുറവാണ് കാണുന്നത്. രാജ്യത്ത് തന്നെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ പിന്നെ കേരളമാണ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനമെന്നും കാണ്‍പൂര്‍ ഐഐടി പറയുന്നു. കേരളത്തില്‍ ലോക്ക്‌ഡൌണ്‍ ആവശ്യം വരില്ലെന്ന നിരീക്ഷണവും പഠനം പങ്കുവെക്കുന്നു. വരുന്ന ഒരാഴ്ച കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രം മതിയാകും തീരുമാനമെന്നും പഠനത്തിലുണ്ട്.

Latest News