രണ്ടിടത്ത് മല്‍സരിച്ചിരുന്നില്ലെങ്കില്‍ മഞ്ചേശ്വരത്ത് ജയിച്ചേനെ-  കെ സുരേന്ദ്രന്‍

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയുടെ പ്രാഥമിക ഉത്തരവാദിത്തം തനിക്കാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മത്സരിച്ചിരുന്നില്ലെങ്കില്‍ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നെന്നും രണ്ടിടത്തും മത്സരിക്കേണ്ടെന്നായിരുന്നു വ്യക്തിപരമായ തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി ശാസനകള്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ശക്തമായ വര്‍ഗീയ ധ്രുവീകരണമാണ് തെരഞ്ഞെടുപ്പില്‍ നടന്നതെന്നും കല്‍പ്പറ്റയിലെ മുസ്‌ലിം വിഭാഗക്കാരായ പാര്‍ട്ടിക്കാര്‍ സിദ്ദീഖിന് വോട്ട് ചെയ്‌തെന്നും സുരേന്ദ്രന്‍ പറഞ്ഞു.2016 നെ അപേക്ഷിച്ച് ഇക്കുറി എന്‍ഡിഎയ്ക്ക് വോട്ട് കുറഞ്ഞു. ഘടകകക്ഷികള്‍ ശക്തമായി ഉണ്ടായിരുന്നില്ല എന്നതും തിരിച്ചടിയായി. 40 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മറ്റ് മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ട് നഷ്ടപ്പെട്ടെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.

Latest News