Sorry, you need to enable JavaScript to visit this website.
Saturday , May   08, 2021
Saturday , May   08, 2021

ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

പത്തനംതിട്ട- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടന്‍ പോലീസ് പിടിയില്‍. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍നിന്നാണ് ബാബുക്കുട്ടന്‍ പിടിയിലായത്. ഏപ്രില്‍ 28നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.

ചിറ്റാറില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെക്കുറിച്ച് ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ചിലരാണ് പൊലീസില്‍ വിവരം നല്‍കിയത്.
തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെത്തുകയും ഇയാള്‍ ഒളിവില്‍ താമസിച്ചിടത്തുനിന്നും നിന്നും മറ്റൊരു സ്ഥലത്തേയ്ക്കു പോകുന്നതിനിടെ വഴിയില്‍ പിടികൂടുകയുമായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലേക്കുള്ള ട്രെയിനില്‍ കയറിയ മുളംതുരുത്തി സ്വദേശിനി കവര്‍ച്ചയ്ക്ക് ഇരയായത്.

യുവതിയെ സ്‌ക്രൂഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും ആഭരണങ്ങളും ഊരിവാങ്ങുകയായിരുന്നു പ്രതി. തുടര്‍ന്ന് ബാബുക്കുട്ടന്‍ യുവതിയെ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നതിനിടെ കതക് തുറന്ന് രക്ഷപെടാന്‍ ശ്രമിച്ച യുവതിക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമായിരുന്നില്ല.

 

 

Latest News