Sorry, you need to enable JavaScript to visit this website.

ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി സംസ്ഥാന ഹജ് കമ്മിറ്റി

സംസ്ഥാന ഹജ് കമ്മിറ്റിയുടെ കോവിഡ് പ്രതിരോധ സഹായ നിധി സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ നിർവഹിക്കുന്നു.

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റി കോവിഡ് പ്രതിരോധ സഹായ നിധി സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന വിവിധ വർഷങ്ങളിലായി ഹജ് കർമം നിർവഹിച്ചവർ, ഹജ് വേളയിൽ മക്കയിലേക്ക് അനുഗമിച്ച വളണ്ടിയർമാർ, ഹജ് ട്രെയിനർമാർ, ഹജ് ക്യാമ്പ് വളണ്ടിയർമാർ, ഹജ് സെൽ അംഗങ്ങൾ തുടങ്ങിയവരിൽ നിന്നാണ് സംഭാവനകൾ സ്വരൂപിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.
ഫണ്ട് സ്വരൂപിക്കാനായി വിവിധ ജില്ലകളിലായി മുന്നൂറിൽപരം ഹജ് ട്രെയിനർമാരുടേയും ഖാദിമുൽ ഹുജ്ജാജുമാരുടേയും സേവനം ഉപയോഗപ്പെടുത്തും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടോട്ടി ശാഖയിൽ ബാങ്ക് അക്കൗണ്ട് ഹജ് കമ്മിറ്റി ഇതിനായി ആരംഭിച്ചു. നിധി സ്വരൂപണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ നിർവഹിച്ചു. ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഹജ് കമ്മിറ്റി കോർഡിനേറ്റർ മുഹമ്മദ് അഷ്റഫ്, ജില്ലാ ഹജ് ട്രെയിനർ ബാപ്പു ഹാജി സംബന്ധിച്ചു. 

Latest News