ആറു വർഷം മുമ്പ് ഹജിനു പോകുമ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി

തായിഫ് - ആറു വര്‍ഷം മുമ്പ് ഹജിന് പോകുന്നതിനിടെ കാണാതായ സൗദി യുവാവ് ഗാലിബ് അല്‍മഹാരിബിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ തിരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന വളണ്ടിയര്‍മാര്‍ കണ്ടെത്തി. ഹജ് നിര്‍വഹിക്കാന്‍ പുണ്യഭൂമിയിലേക്ക് പോകുന്നതിനിടെ തായിഫിലെ കറാ അല്‍ഹദാ മലയിലാണ് യുവാവിനെ കാണാതായത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഗാലിബ് അല്‍മഹാരിബിന്റെതാണെന്ന് തിരിച്ചറിഞ്ഞത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അനുശോചന ചടങ്ങ് സംഘടിപ്പിക്കില്ലെന്നും മൊബൈല്‍ ഫോണിലൂടെ അനുശോചനം അറിയിക്കാവുന്നതാണെന്നും യുവാവിന്റെ കുടുംബം പറഞ്ഞു.

 

Latest News