കേന്ദ്രത്തിന്റെ വീഴ്ച രാജ്യത്തിനെതിരായ കുറ്റം, ഇനി ലോക്ഡൗണ്‍ മാത്രം മാര്‍ഗം

ന്യൂദല്‍ഹി- കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ലോക്ഡൗണ്‍ മാത്രമാണ് ഇനി മുന്നിലുള്ള മാര്‍ഗമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കോവിഡിനെതിരെ മറ്റൊരു പദ്ധതിയോ തന്ത്രമോ ഇല്ലാതിരിക്കെയാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു
വൈറസിനെ ഈ നിലയിലെത്താന്‍ സഹായിച്ചത് കേന്ദ്രസര്‍ക്കാരാണെന്നും ഇന്ത്യക്കെതിരായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും രാഹുല്‍ ട്വീറ്റില്‍ ആരോപിച്ചു. സർക്കാരിന്‍റെ പിടിപ്പുകേട് മൂലം നിരപരാധികളാണ് മരിച്ചുവീഴുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സൗജന്യ വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തണമെന്നും ആശുപത്രികളില്‍ മുടങ്ങാതെ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും നേരത്തെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 

Latest News