27 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ബില്‍ഗേറ്റ്സും മെലിന്‍ഡയും

വാഷിംഗ്ടൺ- മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും(65) ഭാര്യ മെലിൻഡയും(56) വേർപിരിഞ്ഞു. 27 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേർപിരിയൽ. ട്വിറ്ററിലൂടെ ബിൽഗേറ്റ്‌സും മെലിന്‍ഡയും തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തിലെ ഏറ്റവും കൂടുതൽ ആസ്തിയുള്ള ദമ്പതികളായിരുന്നു ബിൽഗേറ്റ്‌സും മെലിൻഡയും. 130 ബില്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം. സമ്പാദ്യത്തിന്‍റെ  നല്ലൊരു പങ്കും ഇരുവരും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാറുണ്ട്.

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഒന്നിച്ചുകൊണ്ടുപോകുമെന്നും, ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും ബിൽഗേറ്റ്‌സ് ട്വീറ്റ് ചെയ്തു. ബിൽ ഗേറ്റ്‌സിനും മെലിൻഡയ്ക്കും മൂന്ന് മക്കളാണുള്ളത്.

Latest News