പേരമകന് കോവിഡ് പകരുമന്ന് ഭയന്ന് വൃദ്ധദമ്പതികള്‍ ജീവനൊടുക്കി

ജയ്പൂര്‍- പേര മകന് കോവിഡ് പകരുമോ എന്ന ഭയംമൂലം വൈറസ് ബാധിതരായ വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.

രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ദമ്പതികളായ ഹീരാലാലും ശാന്തി ഭായിയുമാണ് ദല്‍ഹി -മുംബൈ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.  ചമ്പല്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

 മരുമകള്‍ക്കും പേരമകനുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. തങ്ങളില്‍നിന്ന് 18 വയസ്സായ പേരമകന്  രോഗവ്യാപനം ഉണ്ടാകുമോ എന്ന ഭയമാണ് ഇരുവരേയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

എട്ട് വര്‍ഷം മുമ്പ് മരിച്ച മൂത്തമകന്‍റെ ഭാര്യയ്ക്കും മകനുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. ഏപ്രില്‍ 29 നാണ് ഹീരാലാലിനും ശാന്തിഭായിക്കും കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.

ഹജറുല്‍ അസ്‌വദിന്റെ ഇതുവരെ കാണാത്ത ഫോട്ടോകള്‍

Latest News