ആരോപണം കൊണ്ട് ഇടതുമുന്നണിയെ അപകീർത്തിപ്പെടുത്താനാകില്ല-മുഖ്യമന്ത്രി

തിരുവനന്തപുരം- ആരോപണങ്ങൾ കൊണ്ട് ഇടതുമുന്നണിയെ അപകീർത്തിപ്പെടുത്താൻ കഴിയില്ലെന്ന് ആദ്യമേ എല്ലാവർക്കും അറിയാമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.എം.സി.സി കരാറിന്റെ പേരിൽ നടന്ന ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവികാരം അട്ടിമറിക്കാൻ പോളിംഗ് ദിനത്തിലും ശ്രമം നടന്നു. കിറ്റ് വിതരണം തുടരുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News