മകളെ രാജിവെപ്പിച്ച് എൻ.എസ്.എസ് നേതാവ് സുകുമാരൻ നായരുടെ പ്രതിഷേധം

കോട്ടയം- എം.ജി സർവകലാശാല സിണ്ടിക്കേറ്റ് മെമ്പർ സ്ഥാനം എൻ.എസ്.എസ് ജനറൽ സെക്രട്ടറി കെ. സുകുമാരൻ നായരുടെ മകൾ സുജാത രാജിവച്ചു. മൂനനു വർഷത്തെ കാലാവധി ബാക്കി നിൽക്കെയാണ് രാജി. സുകുമാരൻ നായരുടെ ആവശ്യപ്രകാരമാണ് രാജിവെച്ചത്. സിണ്ടിക്കറ്റ് അംഗം എന്ന നിലയിൽ മൂന്നു വർഷം കൂടി കാലാവധി ബാക്കി നിൽക്കെയാണ് രാജി. നേരത്തെ സുകുമാരൻ നായരെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.മകള്‍ക്ക് പദവി കിട്ടാന് ആരെയും സമീപിച്ചിട്ടില്ലെന്ന് സുകുമാരന് നായര്‍ പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ് സിണ്ടിക്കേറ്റില് അംഗത്വം ലഭിച്ചത് എന്നായിരുന്നു സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. 
 

Latest News