Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

ഏഴ് വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘം അറസ്റ്റില്‍; മോഷ്ടിച്ച നാല് വാഹനങ്ങളും കണ്ടെത്തി

റിയാദ് - നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ വീടുകളില്‍ കവര്‍ച്ചകള്‍ നടത്തിയ ഏഴംഗ സംഘത്തെ റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇരുപതു മുതല്‍ മുപ്പതു വരെ വയസ് പ്രായമുള്ള ആറു സൗദി യുവാക്കളും ഒരു കുടിയേറ്റ ഗോത്രക്കാരനുമാണ് അറസ്റ്റിലായത്. ഇവര്‍ മുമ്പ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളിലെ ഏഴു വീടുകളിലാണ് സംഘം കവര്‍ച്ചകള്‍ നടത്തിയത്. മോഷ്ടിച്ച് കൈക്കലാക്കിയ നാലു വാഹനങ്ങളില്‍ സഞ്ചരിച്ചാണ് സംഘം വീടുകളില്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നത്. ഈ വാഹനങ്ങള്‍ പ്രതികളില്‍ നിന്ന് വീണ്ടെടുത്തിട്ടുണ്ട്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

 

Latest News