യുവതിയെ ഒളിപ്പിച്ച് കടത്തിയ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

റഫ്ഹ - സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമം ലംഘിച്ച  മുപ്പതുകാരിയെ ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഡ്രൈവറെ റഫ്ഹയില്‍ നിന്ന് ഹൈവേ സുരക്ഷാ സേന പിടികൂടിയതായി ഉത്തര അതിര്‍ത്തി പ്രവിശ്യ പോലീസ് വക്താവ് കേണല്‍ മിത്അബ് അല്‍ഖമീസ് അറിയിച്ചു.
റഫ്ഹ-ഹഫര്‍ അല്‍ബാത്തിന്‍ റോഡില്‍ വെച്ച് ഹൈവേ പോലീസുകാര്‍ നടത്തിയ വാഹന പരിശോധനയിലാണ് ലോറിയില്‍ ഒളിപ്പിച്ച് ഡ്രൈവര്‍ കടത്താന്‍ ശ്രമിച്ച യുവതിയെ കണ്ടെത്തിയത്. നാല്‍പതുകാരനായ കെനിയക്കാരനാണ് സ്വന്തം നാട്ടുകാരിയായ ഇഖാമ, തൊഴില്‍ നിയമ ലംഘകയെ കടത്താന്‍ ശ്രമിച്ച് കുടുങ്ങിയത്. യുവതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ഉത്തര അതിര്‍ത്തി പ്രവിശ്യ പോലീസ് വക്താവ് അറിയിച്ചു.

 

 

Latest News