നജ്‌റാനില്‍ ആക്രമണ ശ്രമം ഡ്രോണുകളും മിസൈലുകളും സൗദി സേന തകര്‍ത്തു

നജ്‌റാന്‍ - ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി.
രണ്ടു മിസൈലുകളും രണ്ടു ഡ്രോണുകളും ഉപയോഗിച്ചാണ് ഹൂത്തികള്‍ നജ്‌റാനില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ക്ക് ശ്രമിച്ചത്. ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി മിസൈലുകളും ഡ്രോണുകളും സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

 

Latest News