ഉംറ, വിസിറ്റ് വിസയിലെത്തുന്നവര്‍ കോവിഡ് ഇന്‍ഷുറന്‍സെടുക്കണം- സൗദി

റിയാദ്- സന്ദര്‍ശക വിസയിലെത്തുന്ന വിദേശികള്‍ കോവിഡ് ചികിത്സാ കവറേജുള്ള ആരോഗ്യഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്ന് സൗദി അറേബ്യ. ടൂറിസം, വിസിറ്റ്, ഉംറ വിസയിലെത്തുന്നവര്‍ക്കാണ് പുതിയ വ്യവസ്ഥ ബാധകമെന്ന് സൗദി സെന്‍ട്രല്‍ ബാങ്കും കൗണ്‍സില്‍ ഫോര്‍ കോപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും അറിയിച്ചു. സൗദിയിലെത്തിയ ശേഷം കോവിഡ് ബാധിച്ചാല്‍ ചികിത്സ സൗകര്യം ലഭ്യമാക്കുന്നതിനും സൗദിയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണിത് നടപ്പാക്കുന്നത്.
കോവിഡ് ചികിത്സ, ക്വാറന്റൈന്‍ ചെലവ്, അത്യാഹിതഘട്ടങ്ങളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകല്‍ എന്നിവ  ഈ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളണം.

Latest News